പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരിഹസം ചൊരിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ പാളിച്ചകളാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്.
മോദി നടപ്പിലാക്കിയ പദ്ധതികളുടെ പരാജയത്തെക്കുറിച്ച് ഭാവിയിൽ ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍ പഠനം നടത്തും എന്നാണ് രാഹുൽ ഗാന്ധി തൻ്റെ ട്വീറ്റിൽ പറയുന്നത്.
കോവിഡ് 19, നോട്ടുനിരോധനം, ജി.എസ്.ടി. നടപ്പാക്കിയത്-എന്നിവയെക്കുറിച്ചായിരിക്കും പഠനം നടത്തുക എന്നും രാഹുൽ ട്വീറ്റിൽ വ്യക്തമാക്കുന്നു. ട്വീറ്റിനൊപ്പം മോദി നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍ യോജിപ്പിച്ച് തയ്യാറാക്കിയ വീഡിയോയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചതെന്നും കൊറോണയ്‌ക്കെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസമാണ് വേണ്ടതെന്നും മോദി പറയുന്നത് വീഡിയോയില്‍ കാണാം.
