കോവിഡ് കാലത്തെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി 20ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നോബല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി നടത്തിയ ചര്‍ച്ചയാണ്. ഈ ചര്‍ച്ചയില്‍ ജിഡിപിയുടെ പത്ത് ശതമാനും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി അനുവദിക്കണമെന്ന് അഭിജിത്ത് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടതും ഈ വിഷയമാണ്.
അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അമേരിക്ക ജി.ഡി.പിയുടെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ എല്ലാ ആളുകളിലേക്കും പണം എത്തുന്ന തരത്തിലുള്ള വലിയ പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു അഭിജിത്ത് ബാനര്‍ജി രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.
അഭിജിത്ത് ബാനര്‍ജിയുടെ ഈ ആവശ്യം രാജ്യത്ത് വലിയ അളവില്‍ ചര്‍ച്ചയായിരുന്നു. ഇന്ന് മോഡി പ്രഖ്യാപിച്ചതും ജി,ഡി.പിയുടെ 10 ശതമാനം തുകയുടെ പാക്കേജാണെന്നതും ശ്രദ്ധേയമാണ്.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും നികുതിധായകര്‍ക്കും ചെറുകിട പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പാക്കേജ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
