മേയര്‍ ബ്രോയുടെ പകരക്കാരനാകാന്‍ കെ.ശ്രീകുമാര്‍; തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച

തിരുവനന്തപുരം: ചാക്ക കൌണ്‍സിലര്‍ കെ ശ്രീകുമാര്‍ എല്‍.ഡി.എഫിന്റെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരം ജില്ല സെക്രട്ടേറിയറ്റ് ശുപാര്‍ശ സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറും. ചൊവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്.

ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് തന്നെ മേയര്‍ സ്ഥാനര്‍ത്ഥി എല്ലാവര്‍ക്കും സ്വീകാര്യനായ ഒരാളെ തന്നെയാക്കണമെന്ന് സി.പി.എം ജില്ലാനേതൃത്വം തീരുമാനിച്ചിരിന്നു. കൗണ്‍സിലര്‍മാര്‍ക്കിടയിലെ സ്വാധീനവും, മുതിര്‍ന്ന നേതാവ് എന്ന പരിഗണനയുമാണ് കെ.ശ്രീകുമാറിന് നറുക്ക് വീഴാന്‍ കാരണം. സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് നിലവില്‍ ശ്രീകുമാര്‍. ചാക്കയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ കോര്‍പറേഷന്റെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാണ്. ജില്ല സെക്രട്ടറിയേറ്റ് ശുപാര്‍ശ സംസ്ഥാന കമ്മിറ്റിയ്ക്ക് ഉടനെ കൈമാറും. ജില്ലനേതൃത്വത്തിന്റെ തീരുമാനത്തിന് മാറ്റം വരാന്‍ സാധ്യതയില്ല.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.പുഷ്പലത, ഏരിയ കമ്മിറ്റി അംഗം ആര്‍.പി.ശിവജി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ശ്രീകുമാറിന്റ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്ന് യുവാവെന്ന പരിഗണന പ്രശാന്തിന് ഗുണമാവുകയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയാണ് കെ ശ്രീകുമാര്‍.

Vinkmag ad

Read Previous

ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങള്‍ക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ ഒന്നും പറയാതിരിക്കുക

Read Next

ഇസ്ലാം ഭീതിക്കെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം

Leave a Reply

Most Popular