മെയ് മൂന്ന് വരെ ട്രെയിന്‍ വിമാന സര്‍വീസുകളില്ല

രാജ്യത്ത് ട്രെയിനുകള്‍ മെയ് മൂന്നാം തിയ്യതി വരെ സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ. ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ മെയ് മൂന്ന് വരെ ഉണ്ടാകില്ലെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചു. മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ ഐ.ആര്‍.സി.ടി.സി ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. ടിക്കറ്റ് ബുക്കിങ് റെയില്‍വെ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഡ്വാന്‍സ് ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.

രാജ്യത്ത് 19 ദിവസത്തേക്കാണ് ലോക്ക്‌ഡൌണ്‍ നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Vinkmag ad

Read Previous

കർണാടകയിൽ വൈറസ് പ്രതിരോധത്തിനിടെ ബിജെപി മന്ത്രിമാരുടെ തമ്മിലടി; മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ അംഗീകരിക്കാതെ മന്ത്രിമാർ

Read Next

ആ വൈറസിനെ പിടിച്ചകത്തിടാന്‍ എന്താണ് തടസ്സം? ദീപ നിശാന്തിന്റെ കുറിപ്പ്

Leave a Reply

Most Popular