പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിനെതിരെ വൻ വിമർശനം. സൈനികർക്ക് ആത്മവിശ്വാസം പകരാനെന്ന പേരിലുള്ള മോദിയുടെ സന്ദർശനം രണ്ട് ടിവി ചാനലുകളെയും കൂട്ടിയായിരുന്നു.
പട്ടാള ക്യാമ്പ് സന്ദർശിക്കുന്നതിനൊപ്പം സംഘർഷത്തിൽ പരിക്കേറ്റ് കഴിയുന്ന പട്ടാളക്കാരുള്ള ആശുപത്രിയും മോദി സന്ദർശിച്ചിരുന്നു. എന്നാൽ മോദി സന്ദർശിച്ചത് ശരിയായ ആശുപത്രി അല്ലെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ആശുപത്രിയായി കോൺഫറൻസ് ഹാൾ സെറ്റിടുകയായിരുന്നു എന്നാണ് വമർശകർ പറയുന്നത്. കിടക്കകളും രോഗികളും മാത്രമേ ആശുപത്രിയിൽ ഒരുക്കിയിരുന്നുള്ളൂ എന്നും ഒരു മെഡിക്കൽ ഉപകരണങ്ങളും അവിടെ കാണാനാകുന്നില്ലെന്നും ചിത്രങ്ങൾ സഹിതം വിമർശനം ഉയരുകയാണ്.
രോഗികൾക്ക് ട്രിപ്പ് നൽകുന്നതിനുള്ള സ്റ്റാൻ്റ് പോലും ഒരുക്കാനാകാത്തത് അപ്രതീക്ഷിത സന്ദർശനമായതിനാലാകാം എന്നും വിമർശകർ പരിഹസിക്കുന്നു. ഇത്തരത്തിലുള്ള പ്രഹസന പരിപാടികൾ അല്ല ഒരു പ്രധാനമന്ത്രി കാണിക്കേണ്ടതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുകയാണ്.
