ദുര്‍മന്ത്രവാദം ചെയ്യുന്നെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ മർദ്ദിച്ച് നഗ്നരാക്കി നിരത്തിലൂടെ നടത്തി. ബിഹാറിലെ മുസാഫര്‍പൂരിലെ ദക്രാമ ഗ്രാമവാസികളാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ, പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നും ഇത് പൈശാചികമായ കുറ്റകൃത്യമാണെന്നും ഈസ്റ്റ് മുസാഫര്‍പൂര്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ കുന്ദന്‍ കുമാര്‍ പറഞ്ഞു.
ബിഹാറിലെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണ്. 2018ല്‍ ബിഹിയ ടൗണില്‍ യുവാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സ്ത്രീയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയിരുന്നു. ഇതില്‍ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു.
