മൂന്നാം പ്രതി താനല്ല: ഫൈസൽ ഫരീദ് രംഗത്ത്; ചിത്രങ്ങൾ പ്രചരിക്കുന്നത് വ്യാജമായി

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി താനല്ലെന്ന് പ്രതിയായി പ്രചരിക്കുന്ന ചിത്രത്തിലെ വ്യക്തി. പ്രചരിക്കുന്ന ചിത്രം തന്‍റേത് തന്നെയെന്നും എന്നാൽ താൻ പ്രതിയല്ലെന്നും ഫൈസൽ ഫരീദിന്റെ വെളിപ്പെടുത്തൽ.

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി എന്ന രീതിയിലാണ് തന്റെ ചിത്രങ്ങൾ പ്രചരിക്കുന്നത്. ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഫൈസൽ ഫരീദ് പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈസൽ ഫരീദിന്‍റേത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫൈസൽ ഫരീദിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.. ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്യുന്നതിന് യു..എ..ഇയുടെ സഹായം തേടുമെന്ന് എൻ..ഐ.എ നേരത്തെ അറിയിച്ചിരുന്നു.

Vinkmag ad

Read Previous

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ; ബംഗളുരുവിൽ നിന്നാണ് ഇരുവരും പിടിയിലായത്

Read Next

അപമാനിതനായി ഇനിയും നിൽക്കാനാവില്ല: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; രാജസ്ഥാനിൽ അധികാരമാറ്റം

Leave a Reply

Most Popular