രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന നിലയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34, 884 പുതിയ കോവിഡ് കേസുകളും 671 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 10, 38, 716 ആയി ഉയർന്നു. ആകെ മരണസംഖ്യ 26273 ആണ്.
രാജ്യം വെള്ളിയാഴ്ചയാണ് പത്ത് ലക്ഷം രോഗികൾ എന്ന അതിർവരമ്പ് പിന്നിട്ടത്. മുപ്പതിനായിരത്തിന് മുകളിൽ രോഗികൾ ഉണ്ടാകുന്ന മൂന്നമത്തെ ദിവസമാണ് കടന്നുപോയത്. രോഗവ്യാപനത്തിൻ്റെ കാര്യത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. ഗുജറാത്ത്, ബംഗാൾ, ഹരിയാന സംസ്ഥാനങ്ങളിലും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി.
രോഗമുക്തി നിരക്കും വർധിക്കുകയാണ്. 32.14 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ആകെ രോഗം ഭേദമായവരുടെ എണ്ണം 6, 53, 751 ആയി ഉയർന്നു. എന്നാൽ പരിശോധിക്കുന്നവരുടെ എണ്ണം ഇനിയും ഉയർത്തണമെന്നാണ് ഐസിഎംആർ നൽകിയിരിക്കുന്ന നിർദ്ദേശം. അതിലൂടെ മാത്രമേ രോഗവ്യാപനം കുറയ്ക്കാനാകൂ.
