മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാൻ (73) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിലാണ് അന്ത്യം. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ മാസം 12നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യക്കായി 40 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.