രാജ്യത്ത് മുഹറം ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീംകോടതി. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഘോഷയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നിഷേധിച്ചത്. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു.
മുഹറം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഷിയാ പുരോഹിതനാണ് രാജ്യവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം ലോക്ഡൗണ്‍ കാലയളവില്‍ ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് ഒരു പ്രത്യേക സ്ഥലത്ത് മാത്രമായതിനാലാണ് ഇളവ് അനുവദിച്ചതെനനും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
