‘മുസ്‌ലിം തൊഴിലാളികള്‍ നിര്‍മിച്ചതല്ല’; വിവാദ പരസ്യത്തില്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു

ഒരു മുസ്ലീമും തന്റെ കടയില്‍ സാധനങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് വര്‍ഗിയ പരസ്യം നല്‍കിയ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പൊലീസാണ് മതവികാരം വൃണപ്പെടുത്തി എന്ന കുറ്റത്തിന് ഹോട്ടല്‍ ഉടമ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ ജെയിന്‍ ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷണറീസ് എന്ന പേരില്‍ കട നടത്തുന്ന പ്രശാന്ത് വാട്ട്‌സ് ആപ്പിലൂടെയാണ് സാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുന്ന പരസ്യം പ്രചരിപ്പിച്ചത്. ജെയിന്‍ വിശ്വാസികള്‍ മാത്രമുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിനായി പരസ്യം പ്രചരിപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്.

‘ഓര്‍ഡര്‍ പ്രകാരം ജെയിനുകള്‍ നിര്‍മിച്ചത്, ഒരു മുസ്‌ലിം ജോലിക്കാരനും നിര്‍മാണത്തില്‍ ഭാഗമല്ല’; എന്ന ശീര്‍ഷകത്തോടെ രൂപകല്‍പ്പന ചെയ്ത പരസ്യം മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതുമാണ്.

പരസ്യം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് ചെന്നൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാലമുരളി കേസില്‍ നടപടിയെടുക്കുന്നത്. ഐപി.സി സെക്ഷന്‍ 295(മ) മതവികാരം വൃണപ്പെടുത്തുക, 504 കലാപത്തിന് പ്രേരിപ്പിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രശാന്തിനെതിരെ കേസെടുത്തത്. ഹോട്ടല്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടതായും ഇന്‍സ്‌പെക്ടര്‍ ബാലമുരളി അറിയിച്ചു.

Vinkmag ad

Read Previous

കോവിഡിനിടയിലും ഏകാധിപത്യ തീരുമാനങ്ങളുമായി മോദി സർക്കാർ; ചോദ്യങ്ങളുമായി വട്ടംചുറ്റിച്ച് രാഹുൽ ഗാന്ധി

Read Next

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ; ഗതാഗത സർവ്വീസുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്ന് കേരളം

Leave a Reply

Most Popular