മുസ്​ലിംകളെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം: സാമൂഹ്യ മാദ്ധ്യമത്തിൽ പോസ്റ്റിട്ട ഡോക്ടർ അറസ്റ്റിൽ

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മുസ്​ലിങ്ങൾക്കെതിരെ അധിക്ഷേപം ചൊരിയുന്നത് രാജ്യത്ത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. മോദി സർക്കാരിൻ്റെ പക്ഷത്ത് നിൽക്കുന്നവരായതിനാൽ അധികം പേർക്കും ഇതിൽ നിയമപരമായ നടപടികളൊന്നും നേരിടേണ്ടിവരാറില്ല.

ഇത്തരത്തിൽ വിദ്വേഷം വിതറിയും കൊലവിളി നടത്തിയും ട്വീറ്റ് ഇട്ട ഒരു ഡോക്ടർ അറസ്റ്റിലായ വാർത്തയാണ് വരുന്നത്. മുസ്​ലിംകളെ കൂട്ടക്കൊല ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്​ത ഡോക്​ടറെ നാഗ്​പൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ഏപ്രിൽ 23ന്​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റുകൾ മതവിദ്വേഷം പടർത്തുന്നതാണെന്ന്​ കണ്ടെത്തിയതി​നെത്തുടർന്നാണ്  ഡോ. സതിഷ്​ ബി. സോണയെ അറസ്​റ്റുചെയ്​തതെന്ന്​ ‘ദി സ്​ക്രോൾ’ റിപ്പോർട്ട്​ ചെയ്​തു​.

ഷഹബാസ്​ സിദ്ദീഖ്​ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ ഇയാൾക്കെതിരെ കേസെടുത്തത്​. തുടർന്ന്​ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ തൻ്റെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​തതെന്നാണ്​ സതീഷിൻ്റെ വാദം.

Vinkmag ad

Read Previous

മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

Read Next

രണ്ടു പോലീസുകാര്‍ക്ക് കോവിഡ്; മാനന്തവാടിയില്‍ കടുത്ത നിയന്ത്രണം

Leave a Reply

Most Popular