മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി കേന്ദ്രമന്ത്രി; ‘ഭാരതവംശജരെ’ക്കുറിച്ച് മന്ത്രിക്ക് ആശങ്ക

വിദ്വേഷ പ്രസ്താവനകളും കൊലവിളിയും നടത്തുന്നതിൽ മത്സരിക്കുന്നവരാണ് മോദി മന്ത്രിസഭയിലെ അംഗങ്ങളധികവും. അതിൽ പ്രഥമ സ്ഥാനത്ത് വരുന്നവരിൽ ഒരാളാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇപ്പോൾ വീണ്ടും മുസ്ലീങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഗിരിരാജ് സിംഗ്.

എല്ലാ മുസ്‌ലിങ്ങളെയും 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോൾ  പറഞ്ഞിരിക്കുന്നത്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മുസ്ലീങ്ങളെ എല്ലാം പാകിസ്ഥാനിലേക്ക് അയക്കുക എന്നതാണ് ഇപ്പോൾ തങ്ങൾ നടപ്പിലാക്കുന്ന പദ്ധതി എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

രാജ്യത്തിനു വേണ്ടി സ്വയംസമര്‍പ്പിക്കേണ്ട സമയമാണിത്. 1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ആ സമയത്ത് മുസ്‌ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകും? – ഗിരിരാജ് സിങ് ആരാഞ്ഞു.

പൗരത്വ നിയമത്തിൽ ഭദഗതി വരുത്തി മുസ്ലീങ്ങളെ രാജ്യഭ്രഷ്ടരാക്കുക എന്നതാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം എന്ന വിമർശനം രാജ്യത്ത് അലയടിക്കുകയും ഈ പുറന്തള്ളലിനെതിരെ അണമുറിയാത്ത പ്രതിഷേധം ഉയരുകയും ചെയ്യുന്ന സന്ദർഭത്തിൽ ഗിരിരാജ് സിംങിൻ്റെ പ്രസ്താവന സർക്കാരിൻ്റെ ഉദ്ദേശത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുന്നതാണ്.

Vinkmag ad

Read Previous

അവിനാശി ബസ് അപകടം: ബ്രേക്ക് ചെയ്യാനുള്ള സാവകാശം പോലും ലഭിച്ചില്ല; മരണം 19 ആയി

Read Next

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വാദം ഇന്ന്; സാക്ഷിമൊഴികള്‍ കുരുക്കാകും

Leave a Reply

Most Popular