മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വംശീയപരാമര്‍ശം നടത്തിയ കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്നി ക്ഷമാപണവുമായി രംഗത്ത്. കത്തെഴുതിയാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.
അന്താരാഷ്ട്രീയ മാനവ് അധികാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫസലിന് എഴുതിയ കത്തിലാണ് ഡോ. ആരതി ലാല്‍ചാന്ദ്നി മാപ്പു പറഞ്ഞത്. ഇന്ത്യയിയിലും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുസ്‌ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതില്‍ ഖേദിക്കുന്നതായും ഇതിന് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായും അവര്‍ വ്യക്തമാക്കി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ചികില്‍സ നല്‍കരുതെന്നും ഏകാന്ത തടവിലോ കാട്ടിലോ എറിയണമെന്നുമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഡോ. ആരതി ലാല്‍ചാന്ദ്നിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് അവര്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.
