ഒരു മതവിഭാഗത്തിനെതിരെ കോറോണയുടെ മറപിടിച്ച് ഹിന്ദുത്വവര്‍ഗീയവാദികള്‍ വന്‍ കുപ്രചരണമാണ് രാജ്യത്ത് നടത്തുന്നത്. സോഷ്യല്‍മീഡിയല്‍ വ്യജ പ്രചരണം നടത്തി മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷം ്രപ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിതമായ പ്രചരണത്തില്‍ ഇസ്ലാമോഫോബിയ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാക്കാനും സംഘപരിവാറിന് കഴിഞ്ഞിരുന്നു.
ഇന്ത്യക്കാരായ സംഘി അനുകൂലികളാണ് ഇതിന് മുന്നില്‍ അബുദാബിയില്‍ ഇത്തരത്തില്‍ കുപ്രചരണം നടത്തിയ ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കി.പിന്നാലെ കടുത്ത നിയമ നടപടികളും സ്വീകരിക്കാന്‍ അബുദാബി ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. അബൂദബിയിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായ യു. മിതേഷ് എന്നയാള്‍ക്കാണ് യു.എ.ഇയില്‍ ജോലി നഷ്ടമായത്.
ഇന്ത്യയിലെ ഒരു മതവിഭാഗം തുപ്പിക്കൊണ്ട് കൊറോണ വൈറസ് പടര്‍ത്തുന്നതായുള്ള വ്യാജ വിഡിയോ അടിസ്ഥാനമാക്കിയായിരുന്നു ഇദ്ദേഹം ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്തത്. ബെല്‍റ്റ് ബോംബ് വെച്ച് 20 ആളെ കൊല്ലുന്ന ഒരു ജിഹാദി എങ്ങനെയാണ് വൈറസ് പരത്തി 2000 പേരെ കൊല്ലുന്നതെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് കണ്ട നിരവധി പേര്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു
പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ജോലി ഇദ്ദേഹത്തിന് നഷ്ടമായത്. യു.എ.ഇയില്‍ ഇസ്ലാമോഫോബിയക്കെതിരായ നിയമ നടപടികളെയും ഇദ്ദേഹത്തിന് നേരിടേണ്ടി വരും. ഇയാള്‍ പ്രകടിപ്പിച്ച മതസ്പര്‍ധക്കെതിരെ അധികൃതര്‍ നിയമനടപടിയും തുടങ്ങി. യു.എ.ഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാള്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
