കൊവിഡ് മഹാമാരി ഭയം നിറയ്ക്കുന്നതിനിടയിൽ മുസ്ലീങ്ങൾക്കെതിരെ വർഗീയ പ്രചരണം നടത്തിയ സംഘപരിവാറും ഒരു കൂട്ടം ദേശീയ മാദ്ധ്യമങ്ങളും ജനങ്ങൾക്കിടയിൽ വിദ്വേഷം വിതച്ചു. ഇതിൻ്റെ പ്രതിഫലനം സമൂഹത്തിൽ പലയിടത്തും ഉണ്ടായിരിക്കുകയാണ്.
പച്ചക്കറി വിൽപ്പനക്കാരായ ഒരുകൂട്ടം മുസ്ലീം കച്ചവടക്കാരുടെ വിൽപ്പന തടഞ്ഞെന്ന് പരാതി. മുസ്ലീങ്ങളായതിനാൽ സംഘം ചേർന്ന് തടഞ്ഞ് വയ്ക്കുകയും വിൽപ്പന തടയുകയു ചെയ്തു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം.
ഡൽഹി നിസാമൂദീനിലെ തബ്ലിഗി ജമാ അത്തെ അംഗങ്ങളാണിവരെന്നും സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം പടര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നും പരാതിക്കാരിലൊരാള്‍ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. സംഭവത്തില്‍ ഇവര്‍ പൊലീസില്‍ രേഖ മൂലമുള്ള പരാതി നല്‍കി.
ഏപ്രില്‍ 11 ന് ഇവര്‍ ചില ഗ്രാമങ്ങളില്‍ പച്ചക്കറി വില്‍ക്കാരന്‍ പോയിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ മുസ്ലിങ്ങളായതിനാല്‍ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങരുതെന്ന് ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. അവര്‍ തങ്ങളോട് ഗ്രാമം വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറഞ്ഞു.
‘ഞങ്ങള്‍ പച്ചക്കറി വില്‍ക്കുന്നതിനായി ഗ്രാമങ്ങളില്‍ പോയി. 15 മിനിറ്റിനുള്ളില്‍ നൂറിലധികം പേര്‍ പച്ചക്കറി വാങ്ങാനെത്തിയിരുന്നു. ആ സമയത്തിനുള്ളില്‍ പതിനഞ്ചിലധികം പേര്‍ പച്ചക്കറി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ചിലര്‍ അവിടെയെത്തിയതോടെ ഞങ്ങള്‍ മുസ്ലീങ്ങളാണെന്നും അവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും പ്രചരിപ്പിക്കുകയായിരുന്നു.’ പരാതിക്കാരിലൊരാളായ മുഹമ്മദ് ഷമീം പറഞ്ഞു.
