മുസ്ലീം വിദ്വേഷം പരത്തിയ ഇന്ത്യന്‍ സംഘിയ്ക്ക് കാനഡയിലും പണികിട്ടി; ഇസ്ലാമേഫോബിയ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍

അറബ് രാജ്യങ്ങളില്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ മറ്റ് രാജ്യങ്ങളും ഇസ്ലാമോഫോബിയയുടെ പ്രചാരകരായ ഇന്ത്യന്‍ സംഘികള്‍ക്കെതിരെ നടപടിയുമായി രംഗത്ത്. കാനഡയില്‍ മുസ്ലീങ്ങളെ അധിക്ഷേപിച്ച് ട്വിറ്റ് ചെയ്ത ഇന്ത്യന്‍ സ്വദേശിയായ രവി ഹൂഡയെക്കെതിരെ കഴിഞ്ഞ ദിവസമാണ് നടപടി സ്വീകരിച്ചത്. സ്‌കൂള്‍ ബോഡിയില്‍ നിന്ന് പിരിച്ചുവിടുകയും വടക്കേ അമേരിക്കയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുണ്ടാക്കിയ കോണ്‍ട്രാക്ടറ്റുകളില്‍ നിന്ന് ഇയാളെ ഒഴിവാക്കുകയും ചെയ്തു.

കോവിഡ് സാഹചര്യത്തില്‍ ആരാധനാലയങ്ങല്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നോമ്പുതുറ സമയത്ത് ഉച്ചഭാഷിണിയിലൂടെ പ്രാര്‍ത്ഥന പ്രക്ഷേപണം ചെയ്യാന്‍ ടൊറന്റോ മുനിസിപാലിറ്റി അനുമതി നല്‍കിയിരുന്നു. ബ്രാംപ്റ്റണിലും ഇതേ രീതിയില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനെ അധിക്ഷേപിച്ച് കൊണ്ടാണ് രവിഹൂഡ രംഗത്തെത്തിയത്.

‘അടുത്തതെന്താണ്? ഒട്ടകത്തെയും ആടിനെയും കൊണ്ടു നടക്കാന്‍ പുതിയ വഴി, ത്യാഗത്തിന്റെ പേരില്‍ മൃഗങ്ങളെ വീടുകളില്‍ കൊല്ലുക, വോട്ടുകള്‍ക്കായി വിഡ്ഢികളെ സന്തോഷിപ്പിക്കുന്നതിന് നിയമപ്രകാരം അടിമുതല്‍ മുടിവരെ സ്ത്രീകളോട് മറച്ച് നടക്കാന്‍ പറയുക. ഇതൊക്കയാവും, ഇനിയുണ്ടാവുക എന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്.

പുരോഗമന ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന കാനഡ പോലൊരു പ്രദേശത്ത് ഇത്തരത്തില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതിനെതുടര്‍ന്ന് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതായി ബ്രാംപ്റ്റണിലെ പീല്‍ ഡിസ്ട്രിക്ട് സ്‌കൂള്‍ അറിയിച്ചു.

തുടര്‍ന്ന് കാനഡയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് വെബ്സൈറ്റായ റീമാക്സ് ഹൂഡയെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും ഇയാളെ റീമാക്കസില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നെന്നും കമ്പനി പറഞ്ഞു.കടുത്ത ഇസ്ലാമോഫോബിയ പ്രകടിപ്പിക്കുന്നതിനെതിരെ കാനഡയിലെ രാഷ്ട്രീയക്കാരും പൗര സമൂഹവും പ്രതികരിച്ചതിനെ തുടര്‍ന്ന ഹൂഡ തന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്വകാര്യമാക്കിയിരുന്നു.

കാനഡയില്‍ ഇസ്ലാമോഫോബിയ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ബ്രാംപ്റ്റണ്‍ മേയര്‍ പാട്രിക് ബ്രൗണും അറിയിച്ചു.

Vinkmag ad

Read Previous

ഗംഗാ ജലം ഉപയോഗിച്ച് കൊറോണ ചികിത്സ; കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശം മെഡിക്കൽ റിസർച്ച് കൌൺസിലിന്

Read Next

ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

Leave a Reply

Most Popular