മുസ്ലീം വിഭാഗങ്ങൾക്കെതിരെ കടുത്ത നടപടികളാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കൈക്കൊള്ളുന്നത്. മുസ്ലീങ്ങളെ അരികിലേക്ക് മാറ്റിനിർത്തുന്ന നടപടികൾ വിവാദമായാൽപ്പോലും അതിൽ നിന്നും പിന്നോട്ട് പോകാൻ ബിജെപി സർക്കാരുകൾ തയ്യാറാകില്ല.
ഇത്തരത്തിൽ ഒരു നടപടിയാണ് കർണ്ണാടകത്തിലെ യദ്യൂരപ്പ സർക്കാർ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുസ്ലീം യുവതികൾക്ക് അമ്പതിനായിരം രൂപ വിവാഹ ധനസഹായം ലഭിച്ചിരുന്ന ‘ഷാദി ഭാഗ്യ’ എന്ന സ്കീമാണ് ബിജെപി സർക്കാർ നിർത്തലാക്കിയത്.
ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ‘ഷാദി ഭാഗ്യ’ പോലുള്ള പദ്ധതി ആവശ്യമാണെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകണമെന്നുമാണ് പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ച് ബിജെപി എംഎൽഎ യത്‌നാല്‍ പ്രതികരിച്ചത്.
ഇവിടെ ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യമുണ്ട്… ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായത്തിന് ഒന്നും നല്‍കേണ്ടതില്ലേ? ഹിന്ദുക്കള്‍ക്ക് ഒന്നും നല്‍കേണ്ടെന്നാണോ? മതേതരത്വം എന്നു പറഞ്ഞാല്‍ എല്ലാം ന്യൂനപക്ഷത്തിന് കൊടുക്കുക എന്നാണോ? പാകിസ്താന്‍ അത്തരത്തിലുള്ള പദ്ധതി നല്‍കുന്നുണ്ട്. അത് വേണ്ടുന്നവര്‍ പാകിസ്താനിലേക്ക് പോകണം”, യത്‌നാല്‍ പറഞ്ഞു- യത്നലാൽ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് വിവാഹ പദ്ധതി കൊണ്ടുവന്നതെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു. ഇതുവരെ ഒരുലക്ഷത്തോളം നിർധന മുസ്ലീം യുവതികൾക്ക് സഹായം ലഭിച്ച പദ്ധതിയായിരുന്നു ഷാദി ഭാഗ്യ. ഇപ്പോൾതന്നെ മുപ്പത്തിനാലായിം അപേക്ഷകൾ പരിഗണനയിലുണ്ട്.
