മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിബിസി ഹിന്ദിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുസ്ലീംങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് മുസ്ലീങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ മുസ്ലിങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെന്ന ആരോപണം ആദിത്യനാഥ് നിഷേധിച്ചു. ഒരു സമുദായത്തിലെ പുരുഷന്‍മാര്‍ ഭീരുക്കളാണ് അവര്‍ സ്ത്രീകളെയും കുട്ടികളേയും സമരത്തിനയക്കുന്നു. സ്ത്രീകള്‍ ഗതാഗതം സ്തംഭിപ്പിച്ച് യാത്രക്കാര്‍ക്കും താമസക്കാര്‍ക്കും തടസം സൃഷ്ടിക്കുന്നു. ഷാഹിന്‍ബാഗ് സമരത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ആദ്യത്യനാഥ് ഉന്നയിച്ചത്.
പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ മുസ്ലിങ്ങള്‍ എതിര്‍ക്കണമായിരുന്നെന്നും യോഗി പറഞ്ഞു. നേരത്തെയും വിവാദപരാമര്‍ശങ്ങളുമായി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. എതിര്‍ക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് ദല്‍ഹി തെരഞ്ഞെടുപ്പില്‍ സംസാരിക്കുന്നതിനിടെ ആദിത്യനാഥ് പറഞ്ഞിരുന്നു.
ശിവഭക്തരെ തടയുന്നവര്‍ക്ക് തോക്ക് കൊണ്ട് മറുപടി പറയണമെന്നും ഷാഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്. അരവിന്ദ് കെജ്രിവാളിനെക്കൊണ്ടും ഒവൈസിയെക്കൊണ്ടും ഹനുമാന്‍ സൂക്തം ചൊല്ലിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.
