മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഗോരക്ഷാ ഗുണ്ടകൾ; ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു

പോലീസുകാർ നോക്കിനിൽക്കെ മുസ്ലിം യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഗോരക്ഷാ ഗുണ്ടകൾ. പശു മാംസം കടത്തിയെന്ന് ആരോപിച്ചാണ് മാംസം കയറ്റിവന്ന വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച് അവശനാക്ക് ചുറ്റികകൊണ്ട് തലക്കടിച്ചത്.

ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. പിക്കപ്പ് വാന്‍ ഡ്രൈവറായ ലുഖ്മാന്‍ എന്ന യുവാവിനെയാണ് പൊലീസിന്റേയും നാട്ടുകാരുടേയും മുന്നിലിട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചത്. പശുവിന്റെ മാംസം കടത്തി എന്നാരോപിച്ചായിരുന്നു ലുഖ്മാനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിക്കപ്പ് വാനിനെ എട്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം. അക്രമികളെ പിടികൂടുന്നതിനേക്കാള്‍ വേഗത്തില്‍ പൊലീസ് പിടിച്ചെടുത്ത ഇറച്ചി പരിശോധനയക്കായി ലാബിലേക്ക് അയക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്‌. വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

Vinkmag ad

Read Previous

യോഗിക്കെതിരെ നിയമ പോരാട്ടം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പീഡന കേസില്‍ അഴിക്കുള്ളില്‍

Read Next

എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്; അന്വേഷണം പ്രതിപക്ഷ നേതാവ് ഉൾപ്പെടുള്ളവരുടെ പരാതിയിൽ

Leave a Reply

Most Popular