മുപ്പത്താറുവര്‍ഷം മുമ്പത്തെ മമ്മൂട്ടിയുടെ പെണ്‍വേഷവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുപ്പത്താറുവര്‍ഷം മുന്‍പുള്ള മമ്മൂട്ടിയുടെ സ്ത്രീവേഷവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മാമാങ്കത്തിലെ സ്‌ത്രൈണ ഭാവത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് മമ്മൂട്ടിയുടെ മൂന്ന് പതിറ്റാണ്ടുമുമ്പുള്ള സ്ത്രീവേഷം ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1983 ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ഒന്നു ചിരിക്കൂ’ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പെണ്‍വേഷമാണ് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നത്. മാമാങ്കത്തിലെ പെണ്‍വേഷത്തിന് മീശ ഉണ്ടെന്നതാണ് ചിത്രങ്ങളിലെ ഏക വ്യത്യാസം.

36 വര്‍ഷം മുമ്പ് ചെയ്ത പെണ്‍വേഷത്തേക്കാളും സുന്ദരമാണ് പുതിയ പെണ്‍വേഷം എന്നാണ് ആരാധകരുടെ കമ്മന്റ്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന മാമാങ്കം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാര്‍ ആണ്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ പന്ത്രണ്ടിന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular