ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാംകുമാര്‍ വാലിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ദല്‍ഹിയിലെ ഓഫീസില്‍ എത്തായണ് രാംകുമാര്‍ അംഗത്വം സ്വീകരിച്ചത്.
കിസാന്‍ കോണ്‍ഗ്രസിന്റെ മുന്‍ വൈസ് പ്രസിഡന്റാണ് രാംകുമാര്‍ വാലിയ. കിസാന്‍ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍, ദല്‍ഹി ദിഗംബര്‍ സമാജ് അധ്യക്ഷന്‍ പി.ഡി ജെയിന്‍ എന്നിവര്‍ക്കൊപ്പമാണ് വാലിയ ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മതിപ്പുളവായതിനാലാണ് താന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നതെന്ന് വാലിയ വ്യക്തമാക്കി.
