കശ്മീരിൽ വെടിവയ്പ്പിൽ മരിച്ച മുത്തച്ഛൻ്റെ നെഞ്ചിൽ ഇരുന്ന് കരയുന്ന കുരുന്നിൻ്റെ ചിത്രം ആരുടേയും കരളലിയിക്കുന്നതാണ്. എന്നാൽ ആ ചിത്രവും പരിഹാസത്തിന് ഉപയോഗിച്ചിരിക്കുകയാണ് ബിജെപി നേതാവ് ഡോ. സമ്പിത് പാത്ര.
മനസിനെ നടക്കുന്ന ചിത്രം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനാണ് സമ്പിത് പാത്ര ശ്രമിച്ചത്. ‘പുലിറ്റ്സർ ലവർ’ എന്ന കുറിപ്പോടെയാണ് പത്ര ചിത്രം ട്വീറ്റ് ചെയ്തത്.
സമ്പിത് പാത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രോഷമാണുയരുന്നുത്. ബോളിവുഡ് നടിമാരും സംവിധായകരും മുതൽ പത്രപ്രവർത്തകരും പൊതുപ്രവർത്തകരും അടക്കം വൻ പ്രതിഷേധം ഉയർന്നു.
മനസ്സാക്ഷിയുടെയും ദയയുടെയും കണികപോലുമില്ലാത്ത ഇവരാണ് നാടിനെ ഭരിക്കുന്നതെന്നത് ഭീതിപ്പെടുത്തുന്ന കാര്യമാണെന്ന് പലരും ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. ഡോക്ടറായ സമ്പിത്തിന് ഒരു ഡോക്ടറുടെ സേവനം ആവശ്യമാണെന്നും അഭിപ്രായം ഉയർന്നു.

Tags: sambit patra|tweet