മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്; ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഫലവും നെഗറ്റീവ്

മലപ്പുറം ജില്ലാ കളക്ടറുമായി സമ്പർക്കത്തിൽ വന്നതിനെത്തുടർന്ന് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

ഇതോടൊപ്പം സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ പരിശോധന ഫലവും നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരിലും നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിച്ച ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്വയംനീരിക്ഷണത്തിലായിരുന്നു.

Vinkmag ad

Read Previous

സംഘ്പരിവാര്‍ കുപ്രചരണങ്ങള്‍ പാളി; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി

Read Next

കോവിഡ് വാക്‌സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശിയ സൈബര്‍ സുരക്ഷാനയം പ്രഖ്യാപിക്കും

Leave a Reply

Most Popular