മുഖ്യമന്ത്രി പിണറായി വിജയന്‍റെ പതിവ് വാർത്താ സമ്മേളനം താല്‍കാലികമായി നിർത്തി. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ സാഹചര്യത്തിലാണ് വാർത്താസമ്മേളനം നിർത്തിയത്. ഇനിയൊരറിയിപ്പിനു ശേഷം മാത്രമേ വാർത്താ സമ്മേളനം ഉണ്ടാവുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മലപ്പുറം കലക്ടർക്കും എസ്.പിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയത്. കരിപ്പൂർ വിമാനത്താവള അപകടസ്ഥലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന സംഘം സന്ദർശിച്ചിരുന്നു. കലക്ടറും എസ്.പിയുടെ അടങ്ങുന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ഉന്നതതല യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
