മുഖ്യമന്ത്രിയുടെ നേതൃമികവ് ചരിത്രം അടയാളപ്പെടുത്തും’; ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് മോഹന്‍ലാല്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അമ്പത് ലക്ഷം രൂപ സംഭവാന നല്‍കി. ആദ്യമായാണ് മലയാള സിനിമയില്‍ ഒരു താരം കോവിഡ് നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നത്.നേരത്തെ തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന്‍ കേരളത്തിന് സഹായം നല്‍കിയിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാനും താരം മറന്നില്ല. പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ മോഹന്‍ലാല്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം കത്തവസാനിപ്പിച്ചത്.

സിനിമാ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക പാക്കേജിലേക്കും മോഹന്‍ലാല്‍ പത്ത് ലക്ഷം ധന സഹായമായി നല്‍കിയിരുന്നു.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular