മുംബെയിൽ മലയാളി നഴ്സുമാർക്കിടയിൽ കോവിഡ് പടരുന്നു; ഇന്ന് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊവിഡ് രോഗം ഭീതിപ്പെടുത്തുന്ന അവസ്ഥയിലെത്തുന്നത് ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെടുമ്പോഴാണ്. ഇന്ത്യയിൽ മുംബെയിലാണ് ഇത്തരത്തിലുള്ള സ്ഥിതി വിശേഷമുള്ളത്. മലയാളി നഴ്സുമാർക്കിടയിൽ രോഗം പടർന്നു പിടിക്കുന്നതായാണ് റിപ്പോർട്ട്.

മുംബയ് കോകിലെബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ രണ്ട് പേർക്കും പൂനെ റൂബി ഹാൾ ആശുപത്രിയിൽ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 3706 ആയി.മുംബയിൽ രോഗികളുടെ എണ്ണം 2600 കടന്നു. ധാരാവിയിൽ 17 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 118ആയി.

പൂനെയിലെ ആശുപത്രിയിൽ 15 മലയാളി നഴ്സുമാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസത്തെ ഏറ്റവുമുയർന്ന കണക്കാണിത്. സ്വകാര്യ ലാബുകളിൽ നിന്ന് വൈകിയെത്തിയ കണക്കുകൾ കൂടി ചേർത്തപ്പോഴാണ് രോഗികളുടെ എണ്ണം ഇത്രയും കൂടിയതെന്ന് സർക്കാർ വിശദീകരിച്ചു.

Vinkmag ad

Read Previous

കെഎം ഷാജിയ്ക്ക് വധഭീഷണി; പോലീസെത്തിവിവരങ്ങള്‍ ശേഖരിച്ചു

Read Next

അറബ് സ്ത്രീകൾക്കെതിരെ ലൈംഗീക അധിക്ഷേപം: ബിജെപി എംപിക്കെതിരെ അറബ് മേഖലയിൽ വൻ പ്രതിഷേധം

Leave a Reply

Most Popular