മീഡിയ വണ്‍ ചാനല്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ കാരണങ്ങള്‍ ഇവയാണ്; ആര്‍എസ്എസിനെ വിമര്‍ശിച്ചാല്‍ കളിമാറും !

മീഡിയ വണ്‍ ചാനലിന്റെ നിരോധനത്തിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നത് ഒമ്പത് കാരണങ്ങളാണ് ഇതില്‍ പ്രധാനമായത് ആര്‍ എസ് എസിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ചുവെന്ന കാര്യമാണ്. ഡല്‍ഹിയിലെ കാലാപങ്ങള്‍ ഒരു പ്രത്യാക സമുദായത്തിനെ ലക്ഷ്യം വച്ചുള്ളതാണെന്ന പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.

25.02.2020ന് 06:10:02-06:47:07 മണിക്കും 00:30:22 മണിക്കും മീഡിയ വണ്‍ ചാനല്‍ നടത്തിയ റിപ്പോര്‍ട്ടിങ്ങാണ് നോട്ടീസില്‍ പ്രധാനമായി പറയുന്നത്. മീഡിയാ വണ്‍ ഡല്‍ഹി കറസ്പോണ്ടന്റ് ഹസനുല്‍ ബന്നയായിരുന്നു ഈ റിപ്പോര്‍ട്ടിംഗ് നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു. ഒരു പ്രത്യേക സമുദായത്തിന് നേരെയുള്ള ആക്രമണമെന്ന തരത്തില്‍ ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്തെന്ന് ആരോപിക്കുന്നു.

കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിന് നല്‍കിയ നോട്ടിസില്‍ പറയുന്നത് ഇങ്ങനെയണ്.

1. സി.എ.എ വിരുദ്ധ സമരത്തിലേയ്ക്ക് അക്രമികള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് വെടിവെച്ചെന്ന് ഹസനുല്‍ ബന്ന റിപ്പോര്‍ട്ട് ചെയ്തു.

2. ചന്ദ് ബാഗിലെ സി.എ.എ വിരുദ്ധ സമരപ്പന്തലിന് അക്രമികള്‍ തീയിട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

3. സി.എ.എ അനുകൂലികളെ പൊലീസ് പിന്തുണയ്ക്കുകയാണെന്നും ഹസ്സനുല്‍ ബന്നയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായി.

4. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് കലാപം നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

5. തലേ ദിവസം നടന്ന ഭീം ആര്‍മി ബന്ദിന്റെ സമയത്തുണ്ടായിരുന്ന പൊലീസ് കലാപ സമയത്ത് മാറി നില്‍ക്കുകയായിരുന്നു.

6. ആക്രമണങ്ങള്‍ സി.എ.എ വിരുദ്ധരെ ലക്ഷ്യമിട്ടാണെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് പറയാന്‍ ശ്രമിച്ചു.

7. ആര്‍.എസ്.എസിനെ മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു.

8ഡല്‍ഹി പൊലീസ് ഇടപെടല്‍ നിസംഗമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു.

9. ആര്‍.എസ്.എസിനെയും ഡല്‍ഹി പൊലീസിനെയും റിപ്പോര്‍ട്ട് വിമര്‍ശിച്ചു.

ഡല്‍ഹി കലാപ സമയത്ത് നല്‍കിയ നിര്‍ദേശങ്ങളെ ലംഘിക്കുന്നതാണെന്ന് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് നല്‍കിയ നോട്ടീസില്‍ പറയുന്നു.

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തേക്കാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Vinkmag ad

Read Previous

വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തി എൻപിആർ നടപ്പിലാക്കും; ജനന തീയതിയും സ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾ നേരത്തെയുള്ളത്

Read Next

ഏഷ്യാനെറ്റിൻ്റെ വിലക്ക് നീങ്ങി; മീഡിയ വണ്ണിൻ്റെ നിരോധനം തുടരുന്നു; ശക്തമായ പ്രതിഷേധം ഉയരുന്നു

Leave a Reply

Most Popular