മീഡിയ വണിനും ഏഷ്യാനെറ്റിനും എതിരെ മാത്രമല്ല ബിബിസിക്കുനേരെയും കേന്ദ്രം; റിപ്പോർട്ട് ചെയ്തത് ഏകപക്ഷീയമായിട്ടെന്ന് പ്രസാർ ഭാരതി

ഡല്‍ഹി കലാപം റിപ്പോർട്ട് ചെയ്തത് ഏകപക്ഷീയമായിട്ടാണെന്ന കേന്ദ്രസർക്കാർ വിമർശനം മലയാള മാദ്ധ്യമങ്ങൾക്ക് പുറമേ അന്താരാഷ്ട്ര മാദ്ധ്യമമായ ബിബിസിക്കും നേരെയും. ഇത് സംബന്ധിച്ച് ബിബിസിക്ക് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ വെമ്പതി കത്തയച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് ബിബിസി നടത്തുന്ന ബി.ബി.സി നടത്തുന്ന ഇന്ത്യന്‍ വനിത കായികതാരങ്ങള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങിലേക്കുള്ള ക്ഷണവും പ്രസാര്‍ ഭാരതി സി.ഇ.ഒ നിരസിച്ചിരിക്കുകയാണ്.

ചടങ്ങിലേക്കുള്ള ക്ഷണത്തിന് മറുപടിയായി നൽകിയ കത്തിലാണ് ഡൽഹിയിലെ ആക്രമണ മേഖലയില്‍നിന്ന് ബി.ബി.സി നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയവും ആധികാരികമല്ലാത്തതും സാമുദായിക നിറം നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടോണി ഹാള്‍ മാര്‍ച്ച് നാലിനാണ് ശശി ശേഖറിനെ ചടങ്ങിലേക്ക് ക്ഷണിച്ച് കത്തയച്ചത്. ഇതിന് മറുപടിയില്‍, ബി.ബി.സി സംഘര്‍ഷം ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും എഡിറ്റോറിയല്‍ വിഭാഗം ഇതു പുനപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ശശി ശേഖര്‍ വ്യക്തമാക്കി.

Vinkmag ad

Read Previous

മലയാളത്തിലെ ചാനലുകള്‍ എങ്ങിനെ ഡല്‍ഹിയില്‍ സമുദായിക വികാരം ഇളക്കിവിടും ?

Read Next

ചവറ എംഎൽഎ എൻ.വിജയൻ പിള്ള അന്തരിച്ചു; രണ്ട് മാസമായി ചികിത്സയിലായിരുന്നു

Leave a Reply

Most Popular