കോവിഡ് കാട്ടുതീ പോലെ പടരുന്ന അമേരിക്കയില്‍ രോഗസാധ്യതകള്‍ മുന്‍ നിര്‍ത്തി എല്ലാവരും മാസ്‌ക് ധരിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപ്.
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ മറ്റു രാജ്യത്തെ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്താനുള്ളതിനെ ബാധിക്കുമെന്നതിനാല്‍ താന്‍ മാസ്‌ക് ധരിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിലാണ് അമേരിക്കന്‍ ജനത തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കോ ധരിക്കണമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍ താന്‍ ധരിക്കില്ലെന്ന് ഉടന്‍ തന്നെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
മറ്റു രാജ്യത്തെ പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും ഏകാധിപതിമാരെയും രാജാക്കന്മാരെയും രാജ്ഞിമാരെയും മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും ട്രംപ് വ്യക്തമാക്കി
