വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളിലെ ഹുബ്ലി നദിയില്‍ ഗംഗാ ഡോള്‍ഫിന്‍ തിരിച്ചെത്തി. വ്യവസായ ശാലകള്‍ പൂട്ടിയതോടെ മാലിന്യം കുറഞ്ഞതോടെയാണ് ഹുബ്ലി നദിയില്‍ ഡോള്‍ഫിന്‍ എത്തിയത്.
കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവയെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
2009 ഒക്ടോബര്‍ 5 നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതല്‍ ആസാമിന്റെ ദേശീയ ജലജീവിയും ഗംഗാ ഡോള്‍ഫിനാണ്.
