മാമാങ്കത്തിനെതിരെ സൈബര്‍ ആക്രമണം; ഏഴ് പേര്‍ക്കെതിരെ കേസ്

റിലീസിങ്ങിനുമുമ്പേ ഏറെ വിവാദങ്ങളിലായിരുന്നു മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം. ഇതിനിടെ മാമാങ്കം സിനിമക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ വാര്‍ത്ത.ചിത്രം നിര്‍മിച്ച കാവ്യ ഫിലിം കമ്പനി ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന് നല്‍കിയ പരാതിയില്‍ വിതുര പൊലീസാണ് കേസെടുത്തത്.

സിനിമയുടെ തിരക്കഥാകൃത്തായിരുന്ന വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജന്‍ വര്‍മ്മ, അനന്തു കൃഷ്ണന്‍, കുക്കു അരുണ്‍, ജഗന്നാഥന്‍, സിബിഎസ് പണിക്കര്‍, ആന്റണി എന്നിവര്‍ക്കെതിരെയും ‘ഈഥന്‍ ഹണ്ട്’ എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐപിസി 500ഉം സൈബര്‍ ആക്ട് 66ഉം പ്രകാരം കേസെടുത്തു. സിനിമയെ നശിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം റൂറല്‍ എസ്പി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Vinkmag ad

Read Previous

വന്‍ സമ്പന്നരുടെ അമ്പതിനായിരം കോടി എഴുതി തള്ളി; 1.61 ലക്ഷം കോടി തിരിച്ചടയ്ക്കാതെ കുത്തകകള്‍ രാജ്യത്തെ പറ്റിക്കുന്നു

Read Next

സിനിമയില്‍ നീതിമാനായ സുരേഷ് ഗോപി ജീവിതത്തില്‍ നികുതി വെട്ടിപ്പുകാരന്‍; ക്രൈബ്രാഞ്ച് വലയില്‍ കുടുങ്ങിയ താരത്തിനെതിരെ കുറ്റപത്രം

Leave a Reply

Most Popular