മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ കൊലപാതകം വ്യാജഏറ്റുമുട്ടലിൽ; സാക്ഷികളുടെ മൊഴികൾ പുറത്ത്

മാഫിയ സംഘത്തലവന്‍ വികാസ് ദുബെ പൊലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിഥ്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഏറ്റുമുട്ടലിൻ്റെതായ വിഡിയോ ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ വിവരണങ്ങളും സംഭവം ആസൂത്രിതമെന്ന ആരോപണം ശക്തമാക്കുന്നു. 3 കാറുകളാണു മധ്യപ്രദേശിൽനിന്നു ദുബെയുമായി പുറപ്പെട്ടത്. ദുബെ സഞ്ചരിച്ച കാർ കാൻപുരിനു 30 കിലോമീറ്റർ അകലെ ബധുനിയിൽ മറിഞ്ഞെന്നാണു പൊലീസ് വിശദീകരണം. എന്നാൽ പുലർച്ചെ 4നു ടോൾബൂത്ത് കടന്നപ്പോൾ വികാസ് സഞ്ചരിച്ച കാറല്ല അപകടത്തിൽ മറിഞ്ഞത്.

ഇതെക്കുറിച്ചു മാധ്യമങ്ങൾ സംശയമുയർത്തിയെങ്കിലും പൊലീസ് പ്രതികരിച്ചിട്ടില്ല. സംഭവത്തിനു തൊട്ടുമുൻപ്, അപകടസ്ഥലത്തിനു 2 കിലോമീറ്റർ അകലെ മാധ്യമങ്ങളുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു.

ദൃക്സാക്ഷികൾ പലരും വെടിശബ്ദം കേട്ടെങ്കിലും വാഹനം മറിഞ്ഞതായി ആരും പറയുന്നില്ല. ‘വെടിവയ്പിന്റെ ശബ്ദം കേട്ടു. എന്താണെന്നു നോക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞു’ – സംഭവസ്ഥലത്തിനു സമീപം നടന്നു പോകുകയായിരുന്ന ആഷിഷ് പാസ്വാൻ പറയുന്നു.

കൊടുംകുറ്റവാളിയായ ദുബെയെ കൈവിലങ്ങണിയിച്ചിരുന്നില്ലേ എന്ന ചോദ്യവും ബാക്കി. ദുബെയ്ക്കു സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചിലർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദുബെയുടെ സംഘത്തിലെ 5 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും അഭിഭാഷകനായ ഗണശ്യാം ഉപാധ്യായ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ദുബെയുടെ മരണത്തിൽ രൂക്ഷ വിമർശനമാണ് ഉത്തർപ്രദേശിൽ ഉയരുന്നത്. കൊല്ലപ്പെട്ടത് നീതി മാത്രമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര പറഞ്ഞു. ശിക്ഷ വിധിക്കേണ്ട കോടതികളെ നോക്കുകുത്തിയാക്കുകയാണ് യോഗി സർക്കാർ.

Vinkmag ad

Read Previous

കർഷകരെ സഹായിക്കാൻ ചാണകം വാങ്ങാൻ ഛത്തീസ്ഗഡ് സർക്കാർ; എതിർപ്പുമായി ബജെപി അനുകൂലിച്ച് ആർഎസ്എസ്

Read Next

പാലത്തായി ബാലികാ പീഡനക്കേസിൽ ബിജെപി നേതാവിനെ രക്ഷിക്കാൻ ശ്രമം; പോലീസ് അനാസ്ഥക്കെതിരെ നിരാഹാര സമരവുമായി വനിതാ പ്രവർത്തകർ

Leave a Reply

Most Popular