മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ: എന്നിട്ടും മാപ്പ് പറയാൻ സമയം അനുവദിച്ച് സുപ്രീം കോടതി

പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എതിരായ കോടതി അലക്ഷ്യ കേസിൽ സുപ്രീം കോടതിയുടെ അന്തിമ വിധി ഈ മാസം 24ന് ശേഷമാകും ഉണ്ടാകുക. കേസിൽ പ്രശാന്ത് ഭൂഷണ് മാപ്പ് പറയാനുള്ള അവസരമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.

സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമർശിച്ച 2 ട്വീറ്റുകളാണ് കേസിന് ആധാരമായത്. സുപ്രീം കോടതി സ്വയം കേസെടുത്ത് വിചാരണ നടത്തുകയായിരുന്നു. ശിക്ഷവിധിക്കാനുള്ള വാദത്തിനിടയ്ക്കാണ് മാപ്പ് പറയാനുള്ള അവസരം നൽകിയിരിക്കുന്നത്.

എന്നാൽ മാപ്പ് പറയാൻ താൻ ഒരുക്കമല്ലെന്ന് പ്രശാന്ത് ഭൂഷണൺ ഉറപ്പിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ട്വീറ്റ് തിരുത്തുന്നോ എന്ന് തീരുമാനിക്കാൻ സമയം അനുവദിക്കുകയായിരുന്നു. കോടതിയുടെ സമയം വെറുതേ പാഴാകും മറ്റ് ഉപയോഗം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടും കോടതി സമയം അനുവദിക്കുകയായിരുന്നു.

കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വലിയ വിമർശനമാണ് നേരിടുന്നത്. അനാവശ്യമായ കേസാണെന്നും പൌരൻ്റെ ജനാധിപത്യ അവകാശമായ വിമർശിക്കാനുള്ള അവകാശത്തിൻ്മേൽ കോടതി ഇടപെടുകയാണെന്നും വിമർശനം ഉയർന്ന് കഴിഞ്ഞു.

ശിക്ഷ നൽകിയാൽത്തന്നെ, പുനഃപരിശോധനാ ഹർജി തീർപ്പാക്കിയശേഷമേ പ്രാബല്യത്തിലാക്കുകയുള്ളൂ. പ്രശാന്തിനെ ശിക്ഷിക്കരുതെന്ന് അറ്റോണി ജനറൽ വേണുഗോപാൽ വാദിച്ചു. പുനഃപരിശോധനാ ഹർജി നൽകുംവരെ ശിക്ഷാവാദം മാറ്റണമെന്ന പ്രശാന്തിന്റെ അപേക്ഷ കോടതി തള്ളി.

Vinkmag ad

Read Previous

ഒരു കേന്ദ്രമന്ത്രിയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ആശുപത്രിയിൽ

Read Next

രാജ്യത്ത് കോവിഡ് കേസുകള്‍ 30 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് വൈറസ് ബാധ

Leave a Reply

Most Popular