മാധ്യമ പ്രവര്‍ത്തകയോട് ലൈംഗീക പരാമര്‍ശം നടത്തിയ ബഹ്‌റിന്‍ മലയാളിയ്ക്ക് പണിപോയി

മലയാളി മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിനോട് സോഷ്യല്‍ മീഡിയവഴി ലൈംഗീക പരാമര്‍ശനം നടത്തിയ പ്രവാസിയായ മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസമാണ് പ്രവാസിയായ വിജയ കുമാര്‍ പിള്ള മോശമായ രീതിയില്‍ സുനിതയോട് ചാറ്റ് ചെയ്യുന്നത്. ഉടന്‍ തന്നെ ഗൗരവത്തോടെ തന്നെ വിഷയം എടുത്തെന്ന് സുനിത പറയുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം കണ്ടെത്തി.

അവിടേക്ക് പരാതി മെസേജായി അയച്ചു. അങ്ങനെ കമ്പനിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നു. കമ്പനി ഈ പരാതി ഗൗരവമായെടുത്തതോടെയാണ് ഇയാളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
അങ്ങനെ അടുത്ത ദിവസം രാവിലെ ആത്മാഭിമാനത്തോടെ ഉണരാനായെന്ന് സുനിത പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് സുനിത ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

സുനിതാ ദേവദാസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രിയപെട്ടവരെ,

1 . ഇന്നലെ രാവിലെ ഉണര്‍ന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്. ഢശഷമ്യമ ഗൗാമൃ ജശഹഹമശ എന്നൊരു സംഘി എനിക്കൊരു മെസേജ് അയച്ചിരിക്കുന്നു. ‘ ചശിില ീിിൗ ….. ുമേtuാീ …..’ എന്ന്. സത്യത്തില്‍ ഞെട്ടിപ്പോയി. അസ്വസ്ഥതയായി. ശരീരം വില്‍ക്കുന്നവളല്ല. പലരോടൊപ്പം കഴിയുന്നവളല്ല. വിളിക്കുന്നവരോടൊപ്പം പോകുന്നവളല്ല. ഞാന്‍ ആരെന്നു പോലും അയാള്‍ക്ക് അറിയില്ല. ഞാന്‍ ചെയ്ത കുറ്റം പ്രധാനമന്ത്രിയെ വിമര്‍ശിച്ചു എന്നതാണ്. അതിനുള്ള ശിക്ഷ ഇതാണെന്നു അയാള്‍ നിശ്ചയിക്കുന്നു. അതെന്നോട് പറയുന്നു.

സ്ത്രീകള്‍ സംഘികള്‍ക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവര്‍ കരുതുന്നത് അവള്‍ക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്. അവളുടെ കെട്ട്യോന്‍ പോരാ. ഞാന്‍ നല്ല മിടുക്കന്‍ ആണ്‍കുട്ടിയാണ്. എന്റെ കയ്യില്‍ ഒന്ന് കിട്ടിയാല്‍ അവളുടെ കഴപ്പ് ഞാന്‍ തീര്‍ക്കും . പിന്നെയവള്‍ രാഷ്ട്രീയം പറയുന്നത് പോയിട്ട് ആഹാരം കഴിക്കാന്‍ പോലും വാ തുറക്കില്ലെന്ന് .

സ്ത്രീകളും രാഷ്ട്രീയം പറയും, ഭരണകര്‍ത്താക്കളെ വിമര്‍ശിക്കും, ആനുകാലിക വിഷയങ്ങളില്‍ അഭിപ്രായം പറയും. അത് അവരുടെ രാഷ്ട്രീയ ബോധമാണ്. അവരും സാമൂഹ്യജീവിയാണ് എന്ന കാര്യം എന്നാണ് ഇത്തരം ആണുങ്ങള്‍ മനസിലാക്കുക? സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സെക്സ് അല്ല. അവരും നിങ്ങളെ പോലെ മനുഷ്യരാണ്. അവര്‍ക്കുമുണ്ട് പൊതുകാര്യങ്ങളിലൊക്കെ താല്പര്യം. രാഷ്ട്രീയം പറയുന്ന സ്ത്രീയെ റേപ്പ് ചെയ്താല്‍ വിഷയം തീരില്ല. രാഷ്ട്രീയ സംവാദമാണ് ആവശ്യം. നിങ്ങള്‍ എന്തുകൊണ്ട് ആ കാര്യത്തോട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയില്‍ പറയുക. കാര്യകാരണ സഹിതം.രാഷ്ട്രീയം പറയുന്ന സ്ത്രീകള്‍ വെടിയാണ്, പിഴയാണ് എന്നൊക്കെ പറഞ്ഞതുകൊണ്ട് വിഷയം തീരില്ല.

സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറയുന്നവരോട് ഇത്തരത്തില്‍ പെരുമാറുന്ന ഢശഷമ്യമ ഗൗാമൃ ജശഹഹമശ യും ബാക്കിയുള്ളവരും പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളാണ്. ഓണ്‍ലൈനില്‍ ആയതു കൊണ്ട് മെസേജ് അയക്കുന്നു. കമന്റ് ഇടുന്നു. നേരിട്ട് കിട്ടിയാല്‍ റേപ്പ് ചെയ്യും. ഡല്‍ഹി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിട്ട് റേപ്പിസ്റ്റുകള്‍ പറഞ്ഞത് ‘ അവള്‍ രാത്രി ഇറങ്ങി നടന്നു ‘ എന്നാണ്. രാത്രി ഇറങ്ങി നടക്കുന്ന സ്ത്രീകളെ ബലാല്‍സംഗം ചെയ്യാം എന്ന്.

2 . ഇന്നുണര്‍ന്നത് ആത്മാഭിമാനത്തോടെയാണ്. ഢശഷമ്യമ ഗൗാമൃ ജശഹഹമശജോലി ചെയ്തിരുന്നത് ബഹറിനില്‍ ഢഗഘ ഒീഹറശിഴ െമിറ അഹ ചമാമഹ ഏൃീൗു ീള ഇീാുമിശല െല്‍ ആണ്. അതിന്റെ ഉടമ ഒരു മലയാളിയാണ്. വര്‍ഗീസ് കുര്യന്‍. ഇന്നലെ ഞാന്‍ ഫേസ്ബുക്കില്‍ ഢശഷമ്യമ ഗൗാമൃ ജശഹഹമശ ഇങ്ങനെ പറഞ്ഞെന്നു പോസ്റ്റ് ഇട്ടപ്പോ തൊട്ട് എന്റെ സുഹൃത്തുക്കള്‍ ഇതിന്റെ പുറകെ തന്നെ ആയിരുന്നു. പലരും കമ്പനി അഡ്രസ് എടുത്തു മെയില്‍ അയച്ചു. കമ്പനിയുടെ ഫേസ്ബുക്കില്‍ പോയി കമന്റ് ഇട്ടു. വര്‍ഗീസ് കുര്യനോടും മകനോടും പലരും നേരിട്ട് തന്നെ കാര്യം പറഞ്ഞു. സത്യത്തില്‍ ബഹറിന്‍ ഒരു കുഞ്ഞു രാജ്യമാണ്. അവിടെയുള്ള മനുഷ്യരൊക്കെ ഇത് സീരിയസ് വിഷയമായിട്ട് തന്നെ എടുത്തു. ഇന്നുണര്‍ന്നപ്പോള്‍ കണ്ട വാര്‍ത്ത Vijaya Kumar Pillai യെ കമ്പനി പിരിച്ചു വിട്ടു എന്നതാണ്.

3 ഒരാളുടെ ജോലി കളയുന്നത് നല്ലതാണോ എന്ന് ചോദിച്ചു കൊണ്ട് നിരവധി പേര് ഈ വഴി വരും എന്നെനിക്കറിയാം. ആരുടെയും ജോലി കളയുന്നത് നല്ല കാര്യമല്ല. ഇയാള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടല്ല ഇയാളുടെ ജോലി പോയത്. ഒരു സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ വേണ്ടി സെക്സ് ചോദിച്ചിട്ടാണ്. രാഷ്ട്രീയം പറയുന്ന, സാമൂഹിക കാര്യങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ മുഴുവന്‍ വഴിപിഴച്ചവരും വെടികളുമാക്കുന്ന എല്ലാ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍ക്കും പ്രത്യേകിച്ച് സംഘികള്‍ക്ക് ഇത് സമര്‍പ്പിക്കുന്നു.

കൂടെ നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. കാരണം ഏറ്റവും വലിയ മുറിവ് ആത്മാഭിമാനത്തിനു ഏല്‍ക്കുന്ന മുറിവാണ്. ശരീരത്തില്‍ തൊട്ടാല്‍ മാത്രമല്ല സ്ത്രീകള്‍ അപമാനിതരാവുക. ഇത്തരത്തില്‍ സൈബര്‍ റേപ്പുകളും വലിയ വിഷയം തന്നെയാണ്. അത് മനസിലാക്കി കൂടെ നിന്നത് ആയിരങ്ങളാണ്.

ഢഗഘ ഒീഹറശിഴ െമിറ അഹ ചമാമഹ ഏൃീൗു ീള ഇീാുമിശല െചെയ്തത് ഒരു മാതൃകയായി മാറട്ടെ. പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താല്‍ തന്നെ ഈ വിഷയം പകുതി തീരും. അതിനു വഴി കാണിക്കാന്‍ വര്‍ഗീസ് കുര്യന്‍ മുന്നോട്ട് വന്നതിന് ഒരിക്കല്‍ കൂടി നന്ദി.

എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് കെട്ടിപ്പിടിക്കുന്നു. അത്രയും മുറിവേറ്റ ഒരു സ്ത്രീയുടെ സ്നേഹപ്രകടനങ്ങള്‍ ഇങ്ങനെയൊക്കെ ആവുമായിരിക്കും.

ചആ: ഞാന്‍ ഇവിടെ തന്നെ കാണും. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പറഞ്ഞു കൊണ്ട്. അനില്‍ നമ്പ്യാരോക്കെ പറയുന്നത് കേട്ട് പാവപ്പെട്ട സംഘികള്‍ സൈബര്‍ റേപ്പുമായി ഇതുവഴി വരരുത്. ഇത് പോലെ പണി കിട്ടും.

 

Vinkmag ad

Read Previous

ഞങ്ങള്‍ക്ക് നിങ്ങളുടെ കയ്യടികള്‍ വേണ്ട മെഡിക്കല്‍ ഉപകരണങ്ങള്‍ തരൂ; പ്രധാമന്ത്രിയ്ക്ക് കത്തയച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും

Read Next

കൊറോണ വൈറസ് പടരുന്നു പ്രവാസി മലയാളികള്‍ ആശങ്കയില്‍; ഗള്‍ഫില്‍ കോവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍

Leave a Reply

Most Popular