ഡല്‍ഹിയിലെ ആസൂത്രിത കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണിനും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയിരിക്കുകയാണ്. അസാധാരണവും ജനാധിപത്യ വിരുദ്ധവുമായ നടിപടിയായാണ് മാദ്ധ്യമ വിലക്കിനെ കേരളീയ സമൂഹം വിലയിരുത്തിയത്.
ഇന്നലെ വൈകിട്ട് 7:30 മുതലാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്. എന്നാൽ വിലക്ക് വന്നതിന് അനിതരസാധാരണമായ സംര കേലാഹലങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ജനങ്ങൾ തെലുവിലറങ്ങുന്ന കാഴ്ച്ച പലയിടത്തും ഉണ്ടായി. സോഷ്യൽ മീഡിയയിലും പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
കേരളത്തിലെ രണ്ട് മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ ഉണ്ടായ പ്രതിഷേധം കേന്ദ്രത്തെ തന്നെ വിറപ്പിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. മാദ്ധ്യമ വിലക്കിനെതിരെ പ്രധാനമന്ത്രി നരേന്ദ്രേമോദി തന്നെ നേരിട്ട് വാർത്താ വിനിമയ മന്ത്രാലയത്തോട് സംസാരിക്കേണ്ട അവസ്ഥ വന്നു.
പ്രധാനമന്ത്രി അതൃപ്തി അറിയിച്ചെന്നാണ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റർ പ്രകാശ് ജാവദേക്കർ പ്രസ്താവിച്ചിരിക്കുന്നത്. ജനാധിപത്യത്തെ മുൻനിർത്തിയുള്ള പ്രതിഷേധം മന്ത്രാലയം വിലക്ക് പുനഃപരിശോധിക്കുന്ന അവസ്ഥയിലെത്തിച്ചെന്നുവേണം കരുതാൻ. പിഴവുണ്ടെങ്കിൽ തിരുത്തുമെന്നാണ് പ്രകാശ് ജാവദേക്കർ പറഞ്ഞിരിക്കുന്നത്.
കേരളവും മലയാളികളും കേന്ദ്രസർക്കാരിനും മോദി നയങ്ങൾക്കും വലിയ വെല്ലുവിളി തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവമായിരുന്നു മാദ്ധ്യമ വിലക്ക്. മന്ത്രിലയത്തിന് വിശദീകരണമൊന്നും നൽകാതെ തന്നെ മീഡിയവണിന് പ്രവർത്തനാനുമതി ലഭിച്ചത് അതിന് തെളിവാണ്.
മലയാളികൾ തെരുവിലും സോഷ്യൽ മീഡിയയിലും നടത്തിയ പ്രതിഷേധങ്ങൾ തന്നെയാണ് ജനാധിപത്യ ധ്വംസകരായിട്ടുള്ള ബിജെപി നേതൃത്വത്തിൻ്റെ സ്ഥൈര്യം ചോർത്തിയത്. അതിനാലാണ് പ്രധാനമന്ത്രിക്ക് വരെ വിഷയത്തിൽ അഭിപ്രായം പറയേണ്ട ഗതികേടുണ്ടായത്. ഇപ്പോൾ നടപടി പുനഃപരിശോധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
