ആരാധാനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കൊവിഡ് ഭീഷണി ഉയര്‍ത്തുന്നത് ആശ്ചര്യമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ജൈന ക്ഷേത്രം തുറക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബോബ്‌ഡെയുടെ പരാമര്‍ശം.
മാളുകളും മറ്റും തുറക്കാനനുവദിക്കുകയും എന്നാല്‍ ക്ഷേത്രങ്ങള്‍ മാത്രം അടിച്ചിടുകയും ചെയ്യുന്ന മഹാരാഷ്ട്രാ സര്‍ക്കാരിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു.സാമ്പത്തികലാഭം മാത്രം നോക്കിയാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.
സാമ്പത്തിക താല്പര്യങ്ങളുള്ള എല്ലാകാര്യങ്ങളിലും സര്‍ക്കാര്‍ ഇളവ് നല്‍കുന്നു എന്നത് വളരെ വിചിത്രമായാണ് താന്‍ കാണുന്നതെന്നും സാമ്പത്തികമായ നേട്ടം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ റിസ്‌ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞ ബോബ്‌ഡെ ഇത് മതപരമായ കാര്യത്തില്‍ എത്തുമ്പോള്‍ കൊവിഡിന്റെ പേര് പറഞ്ഞ് ചെയ്യാന്‍ സാധിക്കുക്കയില്ലെന്ന് സര്‍ക്കാര്‍ പറയുകയാണെന്നും ജസ്റ്റിസ് ബോബ്‌ഡെ നിരീക്ഷിച്ചു.
