മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം പരിധിവിട്ടു; രാജ്യത്തെ ആശങ്കയിലാഴ്ത്തി മുംബൈ

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം എല്ലാ നിയന്ത്രണങ്ങളും മറികടന്ന് കുതിക്കുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ സംസ്ഥാനത്ത് 525 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,218 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 19 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 251 ആയി.

അതേ സമയം ഇന്ന് 150 രോഗികളെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു..23 സംസ്ഥാനങ്ങളിലെ 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലത്തൂര്‍, ഉസ്മാനാബാദ്, ഹിംഗോളി, വാഷിം എന്നീ മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് ജില്ലകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ 12 പുതിയ കൊവിഡ് കേസുകളും ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.മുംബൈയില്‍ മാത്രം കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 179 ആയി ഉയര്‍ന്നതായി ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു.

മഹാരാഷ്ട്രയിലെ പല്‍ഘറില്‍ മൂന്ന് പേരെ തല്ലിക്കൊന്ന സംഭവം വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം തള്ളി ഗ്രാമവാസികള്‍. പല്‍ഘര്‍ ജില്ലയിലെ ഗഡ്ചിന്‍ചാലെ ഗ്രാമത്തില്‍ മുസ്ലിംകളില്ലാതിരുന്നിട്ടും ന്യൂനപക്ഷ വിഭാഗത്തിനുമേല്‍ കുറ്റം ആരോപിക്കാന്‍ ശ്രമം നടന്നു.

അയല്‍പ്രദേശമായ സില്‍വസ്സയില്‍ സംസ്‌കാര ചടങ്ങില്‍ പോകുകയായിരുന്ന രണ്ട് ഹിന്ദു ഗോത്രവര്‍ഗ സന്ന്യാസിമാരും അവരുടെ ഡ്രൈവറുമാണ് കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വീഡിയോകള്‍ പ്രചരിക്കുകയും വര്‍ഗീയ സ്വഭാവം ആരോപിക്കുകയുമായിരുന്നു. എന്നാല്‍ പ്രദേശത്തെ 1280 പേരും പട്ടിക ജാതിക്കാരാണ്. ഏപ്രില്‍ 16-ന് മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ടതാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്ഡൗണ്‍ കാലത്ത് പ്രദേശത്ത് മോഷണവും മദ്യവ്യാപാരവും വര്‍ധിച്ചിട്ടുണ്ട്. വാഹനത്തില്‍ മദ്യം മോഷ്ടിക്കാനെത്തിയവരെന്ന് തെറ്റിദ്ധരിച്ചാകാം ആദിവാസികള്‍ ആള്‍ക്കൂട്ട മര്‍ദനം നടത്തിയെന്നാണ് ിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആള്‍ക്കൂട്ട കൊലയെ രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിച്ചത്. നേരത്തെ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ ബി.ജെ.പിക്കാണ് സ്വാധീനം. ഗ്രാമം ഉള്‍പ്പെടുന്ന ദഹാനു നിയമസഭാ മണ്ഡലത്തില്‍ 2014 വരെ സി.പി.എമ്മിലെ വിനോദ് നിഖോലെ ആയിരുന്നു എം.എല്‍.എ. ഇപ്പോള്‍ ബി.ജെ.പിയിലെ പാസ്‌കല്‍ ജന്‍യയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പല്‍ഘര്‍ പഞ്ചായത്ത് ഭരിക്കുന്നത് ചിത്ര ചൗധരിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയാണ്.

ബി.ജെ.പിയുടെ ആരോപണങ്ങള്‍ തള്ളിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, വര്‍ഗീയ ആരോപണങ്ങള്‍ ഏറ്റുപടിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 30 വരെ റിമാന്റ് ചെയ്തിരിക്കയാണെന്നും തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിലെ കുട്ടിക്കുറ്റവാളികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിളിച്ചിരുന്നുവെന്നും രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്ത കാര്യവും സി.ഐ.ഡി അന്വേഷണം തുടരുന്ന കാര്യവും അവരെ അറിയിച്ചിട്ടുണ്ടെന്നും ഉദ്ദവ് താക്കറെ പറഞ്ഞു

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular