കൊറോണ വൈറസ് ഭീതിവിതക്കുന്ന ഒരു സംസ്ഥാനമാണ് മധ്യപ്രദേശ്. 532 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റത്. മരണനിരക്കിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഇതുവരെ ആരോഗ്യമന്ത്രിയെ പോലും തീരുമാനിക്കാനാകാതെ ബിജെപി വലയുകയാണ്.
അട്ടമറിയിലൂടെ കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്ത ബിജെപി കുരുക്കിലായിരിക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സംഗ് ചൗഹന്റ നേതൃത്വത്തിൽ ഒറ്റയാൾ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. തമ്മിലടികാരണം മന്ത്രിസഭാ വികസനത്തിന് സാധിക്കാത്ത അവസ്ഥയുണ്ട്.
ഇതോടെ മധ്യപ്രദേശിൽ അറ്റകൈ നീക്കവുമായി മുൻപോട്ട് നീങ്ങുകയാണ് കോൺഗ്രസ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയ്ക്ക് കത്തയച്ചു. ജനജീവിതത്തെ കഠിനമായി ബാധിക്കുന്ന മഹാമാരിയുടെ കാലത്തും അധിക്കാരക്കൊതിയിലാണ് ബിജെപി നേതൃത്വം.
