കോവഡ് കാലത്ത് ദേശീയ മാദ്ധ്യമങ്ങളടക്കം പങ്കുവയ്ക്കുന്ന മുസ്ലീം വിരുദ്ധ വാർത്തകളുടെ പ്രതികരണം സമൂഹത്തിൽ ഉണ്ടാകാൻ തുടങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ മതസമ്മേളനവുമായി ബന്ധപ്പെട്ടാണ് വ്യാജ വാർത്തകളും വർഗീയതയും പ്രചരിക്കുന്നത്.
മുസ്ലീങ്ങൾ രോഗം പരത്താൻ ശ്രമിക്കുന്നെന്ന വ്യാജവാർത്തയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ അടക്കം പരക്കുന്നത്. ഇത് പലവിധത്തിൽ മുസ്ലീം ജനവിഭാഗത്തെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഹിന്ദുത്വ തീവ്രവാദികൾ ആക്രമണത്തിലേക്കും കടന്നിരിക്കുന്നു.
കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്നാരോപിച്ച് മുസ്‍ലിംങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി അക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുസ്ലീങ്ങൾക്കെതിരായി വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രമുഖരായ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം കര്‍ണാടകയില്‍ ഉണ്ടാവുന്നത്.
സംഘം ചേര്‍ന്നുള്ള അക്രമങ്ങളാണ് കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി നടക്കുന്നത്. ‘നിങ്ങള്‍ കോവിഡ് വാഹകരാണ്, നിങ്ങളാണ് ഇവിടെ രോഗം പരത്തുന്നത്’ എന്നൊക്കെ ആക്രോശിച്ചുകൊണ്ടാണ് ആക്രമണം.
