മലയാള സിനിമാ രംഗത്തെ കാര്‍ന്നുതിന്ന് തടിച്ചു വീര്‍ക്കുന്ന ഓണ്‍ലൈന്‍ ക്വട്ടേഷന്‍ സംഘത്തെ കുറിച്ച് ഏറെ കാലമായി മലയാള സിനിമാ പ്രവര്‍ത്തകര്‍ ചര്‍ച്ചചെയ്യുന്നു. സിനിമാ റിലീസാകാന്‍ തയ്യാറെടുക്കുന്നതോടെ ഗുണ്ടാ പിരിവിനെത്തുന്ന സംഘം പറയുന്ന പണം നല്‍കിയില്ലെങ്കില്‍ എത്ര നല്ല ചിത്രമായാലും നെഗറ്റീവ് റിവ്യൂ എഴുതി കുപ്രചരണം നടത്തും. ഇത്തരത്തില്‍ സിനിമാ മേഖലയെ കാര്‍ന്നുതിന്നുന്ന വന്‍ റാക്കറ്റിനെ ഒതുക്കിയട്ട് അധികകാലമായിട്ടില്ല.
അതിനിടയില്‍ ചില ഞാഞ്ഞുളുകളും ഇപ്പോള്‍ ഓണ്‍ലൈന്‍ ക്വട്ടേഷനുമായി എത്തിയിരിക്കുകയാണ്. നാലാള്‍ പോലു വായിക്കാത്ത വെറും ഡൊമെയിന്‍മാത്രമെടുത്ത ബ്ലോഗുകളും ഇപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയ്ുണ്ട്. കഴിഞ്ഞ ദിവസം ഫേയ്സ് ബുക്ക് ലൈവിലൂടെ ഇഷ സംവിധായകന്‍ ജോസ് തോമസ് ഇത്തരമൊരു സംഘത്തെകുറിച്ച് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള എംടുഡേ എന്ന ബ്ലോഗിന്റെ പേരിലാണ് ഇഷ യുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. ചോദിച്ച പണം നല്‍കാതായതോടെ കഴിഞ്ഞ ദിവസം ഇവര്‍ നെഗറ്റീവ് സിനിമാ റിവ്യൂ പ്രസിദ്ധീകരിക്കുകയും ചെയ്തു. മുപ്പത്തയ്യായിരം രൂപയാണ് റിവ്യൂ എഴുതാന്‍ ഇവര്‍ ആവശ്യപ്പെട്ടതെന്ന് സിനിമാ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. പണമയക്കുന്നതിനായി ബാങ്ക് ഓഫ് ബെറോഡയിലെ അക്കൗണ്ടും വാട്സാപ്പില്‍ നല്‍കിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സുധിഷ് സുധിയെന്ന വ്യക്തിക്കെതിരെയാണ് സംവിധായകന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പെടെ സിനിമാ ആസ്വാദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഹൊറര്‍ ചിത്രമായ ഇഷക്കെതിരെയാണ് പണം നല്‍കിയില്ലെന്ന പേരില്‍ ചില വ്യക്തികള്‍ സോഷ്യല്‍ മീഡിയ കുപ്രചരണവുമായി എത്തിയിരിക്കുന്നത്.
സിനമാമേഖലയില്‍ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുന്ന സുധിഷ് സുധി, പ്രഷോഭ് എന്നിവര്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇഷ സംവിധായകനെ ഭീഷണിപ്പെടുത്തിയ രേഖകള്‍ പുറത്ത് വന്നതോടെ പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകാണ് അണിയറ പ്രവര്‍ത്തകര്‍
