ബംഗളൂരുവിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്ക് വരികയായിരുന്ന മിനി ബസ് തമിഴ്നാട്ടിലെ കാരൂരിൽ അപകടത്തിൽപ്പെട്ടു. എതിർദിശയിൽ വന്ന ലോറിയുമായി മിനി ബസ് കാരൂരിൽ കൂട്ടിയിടിക്കുകയായിരുന്നു.
10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് സൂചന. തമിഴ്‌നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഴ്‌സിങ്ങ് വിദ്യാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേയ്‌ക്കെത്തുന്നതിന് പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാര്‍ഥികള്‍ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു.

Tags: bus accident|Tamil Nadu