മലയാളത്തിലെ രണ്ട് ചാനലുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം എംപി ശശിതരൂര്‍. മലയാളത്തിലെ രണ്ട് ചാനലുകള്‍ എങ്ങനെയാണ് ഡല്‍ഹിയില്‍ സാമുദായിക വികാരം ഇളക്കിവിടുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ടൈംസ് നൗ, റിപ്പബ്ലിക് തുടങ്ങിയ ചാനലുകള്‍ അവരുടെ കുത്സിത പ്രചാരണ സിദ്ധാന്തങ്ങള്‍ തുടരുമ്പോഴാണ് മലയാള ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റും മീഡിയ വണ്ണും സ്വതന്ത്രമായ മാധ്യമങ്ങളാണ്. ഉടന്‍ വിലക്ക് പിന്‍വലിക്കുക- അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച വാര്‍ത്ത ട്വീറ്റ് ചെയ്ത പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം. മീഡിയാ വണ്ണിനും ഏഷ്യാനെറ്റിനും എതിരെ നടപടിയെടുത്ത ഐ ബി മന്ത്രാലയം സര്‍ക്കാര്‍ ചാനലുകള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കുമോ എന്നും ചോദിച്ചു.
