വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ റിലീസ് പ്രഖ്യാപിച്ചു. സിനിമ നവംബര്‍ 1ന് കേരള പിറവി ദിനത്തില്‍ തീയറ്ററുകളിലെത്തുമെന്ന് വിനയന്‍ അറിയിച്ചു. 1999ല്‍ ല്‍ റിലീസ് ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ആകാശഗംഗ 2.
മുകേഷ്, ദിവ്യാ ഉണ്ണി, റിയാസ്, മയൂരി, കലാഭവന്‍ മണി, മധുപാല്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗതി തുടങ്ങി വന്‍ താരനിരയാണ് സിനിമയുടെ ആദ്യ ഭാഗത്ത് അണിനിരന്നത്. സിനിമയുടെ രണ്ടാം ഭാഗത്ത് രമ്യാ കൃഷ്ണന്‍, സിദ്ധിഖ്, വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, സെന്തില്‍ കൃഷ്ണ, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാജാമണി, റിയാസ് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
