മലപ്പുറത്ത് കോവിഡ് പരിശോധനാ ഫലം നെഗറ്റിവായ ആള്‍ മരിച്ചു

മലപ്പുറത്ത് കൊവിഡ് 19 രോഗത്തെ തുടര്‍ന്ന് നീരിക്ഷണത്തിലായിരുന്ന 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് (85) മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്ന് പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു. ഒരു പരിശോധനാഫലം കൂടി വരാനിരിക്കെയാണ് മരണം.

ആവര്‍ത്തിച്ചുള്ള സ്രവപരിശോധനകള്‍ നെഗറ്റീവ് ആയി വന്നതിന് ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തത്. വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തുടരുന്ന ആളായിരുന്നു മരിച്ച വീരാന്‍കുട്ടി. സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന മറ്റു രോഗങ്ങളും ഉണ്ടായിരുന്നു.

മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന് മൂന്നു ദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അതിനിടയില്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതുമാണ് മരണകാരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Vinkmag ad

Read Previous

ബംഗാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പത്ത്‌ലക്ഷം രൂപയുടെ ഇന്‍ഷ്യൂറന്‍സ് പ്രഖ്യാപിച്ച് മമ്മതാ ബാനര്‍ജി; മാധ്യമ പ്രവര്‍ത്തകര്‍ പോസറ്റീവ് വാര്‍ത്തകള്‍ നല്‍കണമെന്നും മന്ത്രി

Read Next

വൈറസ് വ്യാപനം അറിഞ്ഞുകൊണ്ടാണെങ്കിൽ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും: കടുത്ത മുന്നറിയിപ്പുമായി ട്രംപ്

Leave a Reply

Most Popular