മരണ സംഖ്യ കൂടുമ്പോഴും നിയന്ത്രണങ്ങൾ എടുത്തുകളയാൻ ട്രംപ്; മാസ്ക് ധരിക്കാതെ ധിക്കാരിയായി അമേരിക്കൻ പ്രസിഡൻ്റ്

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡൻ്റ് ട്രംപ്. അടച്ചുപൂട്ടിയ സമ്പദ്‌ വ്യവസ്ഥ വീണ്ടും സജീവമാകുമ്പോൾ കൊവിഡ് ബാധിച്ച് കൂടുതൽ പേർ മരിച്ചേക്കാമെന്നും ട്രംപ്.

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശങ്ങൾ എടുത്ത് കളഞ്ഞ് അടച്ചുപൂട്ടിയ സമ്പദ്‌ വ്യവസ്ഥ വീണ്ടും തുറക്കുമ്പോൾ മരണനിരക്ക് ഉയരില്ലേ എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. ‘ചിലത് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പക്ഷേ നമ്മുടെ രാജ്യം തുറക്കണം’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ലോക്ഡൗൺ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലേക്കുള്ളത്. ജനങ്ങളെ വീട്ടിലോ അപ്പാർട്ട്‌മെന്റിലോ പൂട്ടിയിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്ദർശന വേളയിൽ മാസ്‌ക് ധരിക്കാൻ നൽകിയപ്പോൾ ട്രംപ് നിരസിച്ചു.

പന്ത്രണ്ട് ലക്ഷത്തിലധികം (12,37,633) പേർക്കാണ് അമേരിക്കയിൽ രോഗബാധയേറ്റത്.  ഇന്നലെവരെയുള്ള മരണസംഖ്യ എഴുപതിനായിരത്തിന് മുകളിലാണ് (72,271) ആണ്. ഇന്നലെ മാത്രം 2350 പരാണ് രാജ്യത്ത് മരണപ്പെട്ടത്.

Vinkmag ad

Read Previous

ഗംഗാ ജലം ഉപയോഗിച്ച് കൊറോണ ചികിത്സ; കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ നിർദ്ദേശം മെഡിക്കൽ റിസർച്ച് കൌൺസിലിന്

Read Next

ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ ഇന്നുമുതല്‍ എത്തും; ആദ്യ ദിവസമെത്തുന്നത് 368 പേര്‍

Leave a Reply

Most Popular