മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം :മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു.മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍. പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തിയ ശേഷം മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം .തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പൂര്‍ണമായി പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു

വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സര്‍വകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. സര്‍വകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങള്‍ തന്നെ മന്ത്രിയുടെ വാദങ്ങള്‍ പൊളിക്കുന്നത്.
മാര്‍ക്ക് ദാന വിവാദം;കെ.ടി ജലീലിന്റെ വാദം പൊളിച്ച് ദൃശ്യങ്ങള്‍.

Vinkmag ad

Read Previous

മധ്യപ്രദേശിലും ലൗ ജിഹാദ് നിയമം; പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും

Read Next

തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം; അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി; മുസ്ലീം പള്ളി പണിയാന്‍ അഞ്ചേക്കര്‍

Leave a Reply

Most Popular