മനേകാ ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്; ആന ചരിഞ്ഞ സ്ഥലത്തിൻ്റെ മാപ്പ് പോസ്റ്റ് ചെയ്തു

പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ വർഗീയത പരത്താൻ ശ്രമിച്ച മനേകാ ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം കേരള സൈബർ വാരിയേഴ്സ് പങ്കുവച്ചത്.

പാലക്കാട് ജില്ലയിൽ ആന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണ് നടന്നതെന്നും മലപ്പുറം ക്രിമിനലുകളുടെ ജില്ലയാണെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു. മലപ്പുറത്തെ മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വച്ച് നടന്ന ഈ വ്യാജ പ്രചരണം പിന്നീട് സംഘപരിവാറുകാർ ഏറ്റെടുക്കുകയായിരുന്നു.

ഇതിനെതിരെയുള്ള പ്രതികരണം എന്ന നിലയിലാണ് കേരള സൈബർ വാരിയേഴ്സ്  മനേക ഗാന്ധിയുടെ വെബ്സൈറ്റായ പീപ്പിൾ ഫോർ അനിമൽസ് ഹാക്ക് ചെയ്തത്. വെബ്സൈറ്റിൽ സംഭവം നടന്ന അമ്പലപ്പാറ എവിടെയാണെന്ന് വിശദമാക്കുന്ന കുറിപ്പും കൂടാതെ അമ്പലപ്പാറയുടെ മാപ്പും പോസ്റ്റ് ചെയ്താണ് കേരള സൈബർ വാരിയേഴ്സിൻ്റെ പ്രതികരണം.

Vinkmag ad

Read Previous

ലോക്ക്ഡൗണ്‍ ഫ്ലാറ്റാക്കിയത് തെറ്റായ കർവ്: കോവിഡിനെ തടഞ്ഞില്ല; സമ്പദ് വ്യവസ്ഥ തകര്‍ത്തു

Read Next

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഹംസക്കോയ എത്തിയത് മുംബൈയിൽ നിന്നും

Leave a Reply

Most Popular