മധ്യപ്രദേശ് ജനങ്ങൾ അങ്കലാപ്പിൽ; മുഖ്യമന്ത്രിയുടെ ഒറ്റയാൾ ഭരണത്തിൽ കൊറോണയെ പിടിച്ച് നിർത്താനാകുമോ

കോവിഡ് കാലത്ത് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത് കൂടുതൽ കോവിഡ് മരണങ്ങൾ നടക്കുന്ന ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ ഏകാംഗ മന്ത്രിസഭയാണ് ഇപ്പോൾ ഭരണം നടത്തുന്നത്.

വൈറസ് പ്രതിരോധം കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ് മഹാരാഷ്ട്രയിൽ നിലനിൽക്കുന്നത്. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമടക്കം രോഗം ബാധിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കും വൈറസ് ബാധ ഏറ്റു.

പ്രധാനമന്ത്രി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് ശിവരാജ് സിംഗ് ചൗഹാൻ്റെ നേതൃത്വത്തിൽ ബിജെപി ഭരണത്തിലേറിയത്. മന്ത്രിസഭാ വികസനത്തിന് അതിന് ശേഷം സമയം കിട്ടിയില്ല എന്നതാണ് ബിജെപിയെ അലട്ടുന്ന പ്രശ്നം.

ലോക്ക് ഡൗൺ പൂർത്തിയാകുന്ന സാഹചര്യത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. എന്നാൽ അതിനിടെ കോൺഗ്രസ് വിമർശനം ശക്തമാക്കുകയും രാഷ്ട്രപതി ഭരണത്തിന് ആവശ്യമുന്നയിക്കുകയും ചെയ്തു.

വിമർശനം ശക്തമായതോടെ കഴി‍ഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്ത് 11 അംഗ കർമ്മസേനയ്ക്ക് ബിജെപി രൂപം നൽകി. മുഖ്യമന്ത്രിയെ സഹായിക്കാനുള്ള താത്കാലിക സമിതിയാണ് ഇതെന്നാണ് ബിജെപി വിശദീകരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് വിഡി ശർമ്മയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്.

 

Vinkmag ad

Read Previous

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… എന്നിട്ടും ബിജെപി നേതാവ് രക്ഷപ്പെട്ടു ! ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

Read Next

ലോകത്തെ സാധാരണ നിലയിലാക്കാൻ കഴിയുന്നത് ഒന്നേയുള്ളൂ; ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് പ്രതീക്ഷ

Leave a Reply

Most Popular