മധ്യപ്രദേശില്‍ ബിജെപി നേതാക്കളെ ആശങ്കിയാക്കി പാർട്ടി എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുതിർന്ന നേതാവ് കൂടിയായ ഓംപ്രകാശിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യസംഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും വൈറസ്ബാധ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് ടെസ്റ്റ് പോസിറ്റീവായത്. ഇദ്ദേഹം ബിജെപി യോഗത്തിലും പങ്കെടുത്തിരുന്നു എന്നത് ബിജെപി നേതാക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
രോഗം ബാധിച്ച എംഎല്‍എമാരുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിസി ശര്‍മ ആവശ്യപ്പെട്ടു. രോഗം സ്ഥിരീകരിച്ച എംഎല്‍എയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യ വകുപ്പ്. കൂടുതല്‍ പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടത്തും.
ആശങ്കയിലായ പല ബിജെപി എംഎൽഎമാരും സ്വന്തമായി കോവിഡ് ടെസ്റ്റിന് തയ്യാറായിരിക്കുകയാണ്. ചില നിരീക്ഷണത്തിപ്പോകുകയും ചെയ്തു. വോട്ടെടുപ്പിൻ്റെ സിസിടിവി ദൃശ്യങ്ങളിലൂടെ ഓംപ്രകാശിനോട് അടുത്ത് ഇടപഴകിയവരെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്.
